Wednesday, November 12, 2008

നെയ്യാര്‍ - ഒരു വാരാന്ത്യം

പണിത്തിരക്ക് തീര്‍ന്നു ഒരു വാരാന്ത്യം കൂടി. സുഹൃത്തിന്റെ വീട്ടിലെ കലാപരിപാടികള്‍ക്കിടയില്‍ നെയ്യാര്‍ എന്നൊരു ആശയം ഉയര്‍ന്നു വരുന്നു... ഉടന്‍ കയ്യടിച്ചു പാസാക്കുന്നു... രാവിലെ എഴുന്നേറ്റു നേരെ വച്ചു പിടിച്ചു നെയ്യാര്‍ ഡാം കാണാന്‍... ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരു ദിവസത്തെ മലകയറ്റം ഉണ്ട്.. അഡ്വാന്‍സ്‌ കൊടുത്തു നേരെ കെ.ടി.ഡി.സി. വക ശീതള പാനീയ കടയിലേക്ക്...ഒന്നു തണുത്തപ്പോഴേക്കും വൈകുന്നേരമായി. പിറ്റേന്ന് രാവിലെ ബോട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്തു കാട്ടിലെത്തുന്നു... ഒരു അഞ്ചു കിലോമീറ്റര്‍ നടത്തം...അതി മനോഹരമായ ഒരു വെള്ളച്ചാട്ടം.. ഒരു മനുഷ്യന്‍ പോലുമില്ല... ആസ്വദിച്ചു കുളിച്ചു വനം വകുപ്പ് വക ഭക്ഷണം (നമ്മുടെ കയ്യില്‍ നിന്നു കാശു കൊടുത്തു നോണ്‍ വെജ് വാങ്ങണം) വയറു നിറയെ കഴിച്ചു തിരികെ... പേരു മഴയത്ത് നനഞ്ഞു കുളിച്ചു വനത്തിലൂടെ ഒരു കാല്‍നട യാത്ര.. അവിസ്മരണീയം

ട്രെക്കിംഗ് താല്പര്യം ഉള്ളവര്‍ക്ക് പറ്റിയ അവധികാല പരിപാടി ആണ്... ... നെയ്യാറിന് സര്‍ക്കാര്‍ വക ബസ്സ് സര്‍വീസ് ഇഷ്ടം പോലെ.... (എപ്പോളും രണ്ടു സര്‍വീസ് അടുപ്പിച്ചേ നടത്താറുള്ളു എന്ന് മാത്രം....). എന്ത് കാര്യത്തിലും സഹകരിക്കാന്‍ താത്പര്യം ഉള്ള വാച്ചര്‍മാര്‍.... ഓ... പറയാന്‍ മറന്നു.. ഷമീര്‍ സര്‍ എന്നൊരു ഓഫീസര്‍ ഉണ്ട്... ഞങ്ങളുടെ അനുഭവത്തില്‍ ഒരു മാന്യനായ ഉദ്യോഗസ്ഥന്‍... തികച്ചും പ്രൊഫഷണല്‍ ആയി കാര്യങ്ങള്‍ നടത്തുന്ന ആള്‍..പൊതുവേ ഉള്ള സര്‍ക്കാര്‍ പ്രസ്ഥാനമാണ്‌ എന്ന് തോന്നാത്ത രീതിയിലാണ്‌ അവിടുത്തെ കാര്യങ്ങള്‍...