ദാസ്തയോവ്യ്കയെ വെല്ലാന്‍, ഖാസന്തിസാകിസിനെ വെല്ലാന്‍ പറ്റിയ ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ ഇല്ല എന്നാണ് ഞാന്‍ കരുതിയത്.. പക്ഷെ.. ടാഗോറിന്റെ കഥകള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ആ അഭിപ്രായം മാറി.. ഇത്ര ലളിതമായ ഭാഷയില്‍ കഥകള്‍ എഴുതാന്‍ ടാഗോറിനെ പോലെ വരാളെ ചുരുക്കം പേര്‍ക്കെ കഴിയു...
കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വേറെ വേറെ ആയിരിക്കാം.. മറ്റു രണ്ടു പെരെടെയും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം വ്യതസ്തമാണ്.. എങ്കിലും ടാഗോറിനെ എനിക്ക് ഇഷ്ടമായി.. ഇപ്പോള്‍ ഞാന്‍ ഗോര എന്ന പുസ്തകമാണ് വായിക്കുന്നത്... അതിന്‍റെ ആദ്യത്തെ പുറം വായിച്ചു നോക്കുക.. എത്ര ലളിതമായാണ്, എത്ര സുന്ദരമായാണ് അവതരണം..
Saturday, March 1, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment