മധ്യ കേരളത്തിലെ ഒരു സുഹൃത്തിന്റെ കല്യാണം. ക്ഷണിക്കാനായി കാത്തിരുന്നു പോകാന്‍. പതിവു പോലെ ആദ്യം നാടന്‍ പുണ്യഗ്രഹങ്ങള്‍ ഒക്കെ സന്തര്‍ശിച്ചു വിദേശ വസ്തുക്കള്‍ നല്കുന്ന ഒരു പര്‍ണശാലയില്‍ താമസമായി.... സ്വദേശി വിദേശി ലയനം നടന്നതോടെ പല സുഹൃത്തുക്കളും ഗായകരായി. പിന്നെയും വിദേശി ഒഴുകിയതോടെ പാട്ടിന്റെ ലയവും താളവും മുറുകി.. അര്‍ഥങ്ങള്‍ മാറി തുടങ്ങി... മറ്റു അന്തോവസികള്‍ക്ക് പരിഭവം ആയി തുടങ്ങി.. പരിഭവങ്ങള്‍ ഭീഷണികള്‍ ആയി മാറി. ഒടുവില്‍ വാതിലില്‍ മുട്ടി വിളിച്ചു സങ്കടം ഉണര്‍ത്തിച്ചു.. ആവശ്യപ്പെട്ട വരങ്ങള്‍ നല്കി അവരെ യാത്രയാക്കി. അപ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ക്ക് ഒരു സംശയം "അഥവാ വരം തന്നില്ല എങ്കില്‍?".
പിന്നെ എല്ലാം മായ... ചോദിച്ച ആള്‍ ഇരു കവിളുകളും തടവി നിവര്‍ത്തി സുഖമായി ഉറക്കം തുടങ്ങി.. അല്ല പിന്നെ...
Thursday, September 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment