അങ്ങനെ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്കു... വെല്ലപോഴും ഒത്തുകിട്ടുന്ന കുടുംബ കൂട്ടായ്മ ഒന്നു കൊഴിപ്പിക്കാന്‍ ഒരു കോഴിയെ തപ്പി നാട്ടിലെ കൊഴിക്കടയിലേക്ക് യാത്രയായി.. കടക്കാരന്‍ കോഴിയുടെ തുണി മാറുന്ന സമയം ഒന്നു പുറത്തിറങ്ങി.. കടയുടെ അരഭിത്തിയെ ചുറ്റിപറ്റി ഒരു ആള്‍ക്കൂട്ടം.. കൂടുതലും ഓട്ടോറിക്ഷ ഓടിക്കുന്നവര്‍.. പതിയെ ഒന്നു എത്തി നോക്കി.. ഒരു യുവാവ് ഒരു രൂപ തുട്ട് കയ്യില്‍ പിടിച്ചു തട്ടി കറക്കുന്നു.. കുറച്ചു കറങ്ങി കഴിയുമ്പോള്‍ തുട്ട് പൊത്തി പിടിക്കും... ഉടനെ പത്തു രൂപയുടെ ഗുണിതകണക്കില്‍ നോട്ടു കളത്തില്‍ വീഴുന്നു.. ആരും ഒന്നും സംസാരിക്കുന്നില്ല.. കൈ മാറ്റുന്നു.. ആരുടെയൊക്കെയോ ദീര്‍ഖനിശ്വാസങ്ങള്‍ ഉയരുന്നു... പൈസ കളത്തില്‍ നിന്നു അപ്രത്യക്ഷമാവുന്നു.. വീണ്ടും തുട്ട് കറങ്ങുന്നു... പത്തു പതിനഞ്ച് മിനിറ്റിനുള്ളില്‍ അഞ്ഞൂറു രൂപ എങ്കിലും കളത്തില്‍ വീണിട്ടുണ്ടാവണം. പിന്നെ കുറച്ചു നേരത്തേക്ക് കക്ഷി അപ്രത്യക്ഷനായി .. ആള്‍ക്കുട്ടം പിരിഞ്ഞു... പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു പഴയ സ്ഥാനത്ത് ഇരുന്നു.. പുതിയ ആളുകള്‍ വരുന്നു.. കളി തുടരുന്നു...
അപ്പോഴേക്കും കോഴി തയ്യാറായി കഴിഞ്ഞു ... കളി പഠിക്കാന്‍ പറ്റാത്ത നിരാശയിലും.. കാശു പോകാത്തത്തിന്‍റെ സന്തോഷത്തിലും മുഴുകി ഞാന്‍ മടങ്ങി..
Monday, June 2, 2008
Subscribe to:
Post Comments (Atom)
3 comments:
വെയ് രാജാ വെയ്.............കൊള്ളാം
പോലീസു കണ്ടാല്‍ ‘കൊള്ളും’
;)
ഞാനായിരുന്നെങ്കില്‍ കോഴിയില്ലെങ്കിലും വെയ് രാജ....
കളിച്ച്, കാശും കഴിഞ്ഞേ വീട്ടില്‍ പോവൂ.
Post a Comment