Saturday, October 18, 2008

സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത കുറെ നല്ല ചിത്രങ്ങള്‍

കുറെ നാള്‍ കൂടി കുറച്ചു നല്ല സിനിമകള്‍ കണ്ടു....ഗുല്‍മോഹര്‍, തലപ്പാവ് ,തിരക്കഥ , പിന്നെ രാത്രിമഴയും .. ലെനിന്‍ രാജേന്ദ്രന്‍-ന്റെ പടങ്ങള്‍ കണ്ടു വിലയിരുത്താനുള്ള ശേഷി എനിക്കില്ല... ഗുല്‍മോഹര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഓ എന്‍ വി കുറുപ്പിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതേകിച്ചും. തിരക്കഥയിലും തലപ്പാവിലും അടുത്ത താരം ആരായിരിക്കും എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ കാണാം...
മായ ബസാര്‍ കാണാനുള്ള ശേഷി എനിക്കില്ല.. മമുക്കയെ കൊണ്ടു ഡാന്‍സ് ചെയ്യിക്കുന്ന സംവിധായകനും മരിക്കുന്നതിനു മുന്‍പ് ഒരു തവണയെങ്കിലും ആസ്വാദകരുടെ കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന മമ്മുക്കയും... ഇല്ല.. ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല... ഗുലാന്‍ കണ്ടതിന്‍റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല...

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗൂലാന്‍ കണ്ട് ഞെട്ടാന്‍ മാത്രം ഒന്നും ഇല്ലല്ലോ. ആ‍ാ സിനിമയ്ക്ക് ഒരൂ കുഴപ്പോം ഇല്ല

ജോസുകുട്ടി said...

കൊള്ളാം.. ഞാന്‍ ശിഷ്യപ്പെടാം.. മമ്മുക്കയുടെ ഡാന്‍സ് ആസ്വദിക്കാന്‍ ഒന്ന് പഠിപ്പിക്കു...