Tuesday, October 21, 2008

വീണ്ടുമൊരു ഹര്‍ത്താല്‍

ഇത്തവണ ഒരു കോടതി ബെഞ്ചിനു വേണ്ടി ആണ്..... ആരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഈ ഹര്‍ത്താല്‍? കണ്ണ് മൂടി കെട്ടപ്പെട്ട കോടതിയുടെയോ? അതോ കോടതിയെ പുല്ലു വില കല്പിക്കാത്ത പ്രാദേശിക ഭരണകൂടത്തിനെയോ?. ഭരിക്കുന്നവന്‍ ബന്ദ് നടത്തിന്നതിന്റെ അര്ത്ഥം എന്താണ്?.. അതിവേഗ കോടതി അനുവദിച്ചിട്ട് അതിന് സ്ഥലവും സൌകര്യങ്ങളും ഒരുക്കാതെ സൌകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറുന്ന നമ്മള്‍ കിട്ടാത്ത ഒന്നിന് വേണ്ടി സമയം കളയുന്നു!!!!..
ഇവനെന്തിറെ കേടാണ് എന്നല്ലേ ചിന്തിക്കുന്നത്? .. ഉച്ചക്ക് ഉണ്ണാന്‍ ചെന്നപ്പോള്‍ അവിടുത്തെ ചേച്ചി സങ്കടത്തോടെ പറയുന്നു... ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പക്ഷെ കൊടുക്കാന്‍ പാടില്ല എന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ട് പോയ്... ഒരു കട പോലുമല്ല ..വഴിയില്‍ നിന്നും അകത്തേക്ക് മാറി ഉള്ള ഒരു വീട് ആണ് എന്നോര്‍ക്കണം.. പക്ഷെ പാര്‍ക്കിന്റെ നേരെ എതിര്‍വശത്തുള്ള ബാറിനു ഇതൊന്നും ബാധകമല്ല... അത് വിശാലമായി തുറന്നു വെച്ചു.. കാരണം പറയേണ്ടല്ലോ... പിന്നെ വയര്‍ എന്‍റെ അല്ലെ.. നേരെ കേറി വയറു നിറച്ചു... അല്ല പിന്നെ...

2 comments:

നരിക്കുന്നൻ said...

ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പക്ഷെ കൊടുക്കാന്‍ പാടില്ല എന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ട് പോയ്...

Anil cheleri kumaran said...

ഇവന്‍മാര്‍ നന്നാവത്തില്ല