പണിത്തിരക്ക് തീര്‍ന്നു ഒരു വാരാന്ത്യം കൂടി. സുഹൃത്തിന്റെ വീട്ടിലെ കലാപരിപാടികള്‍ക്കിടയില്‍ നെയ്യാര്‍ എന്നൊരു ആശയം ഉയര്‍ന്നു വരുന്നു... ഉടന്‍ കയ്യടിച്ചു പാസാക്കുന്നു... രാവിലെ എഴുന്നേറ്റു നേരെ വച്ചു പിടിച്ചു നെയ്യാര്‍ ഡാം കാണാന്‍... ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരു ദിവസത്തെ മലകയറ്റം ഉണ്ട്.. അഡ്വാന്‍സ് കൊടുത്തു നേരെ കെ.ടി.ഡി.സി. വക ശീതള പാനീയ കടയിലേക്ക്...ഒന്നു തണുത്തപ്പോഴേക്കും വൈകുന്നേരമായി. പിറ്റേന്ന് രാവിലെ ബോട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്തു കാട്ടിലെത്തുന്നു... ഒരു അഞ്ചു കിലോമീറ്റര്‍ നടത്തം...അതി മനോഹരമായ ഒരു വെള്ളച്ചാട്ടം.. ഒരു മനുഷ്യന് പോലുമില്ല... ആസ്വദിച്ചു കുളിച്ചു വനം വകുപ്പ് വക ഭക്ഷണം (നമ്മുടെ കയ്യില്‍ നിന്നു കാശു കൊടുത്തു നോണ്‍ വെജ് വാങ്ങണം) വയറു നിറയെ കഴിച്ചു തിരികെ... പേരു മഴയത്ത് നനഞ്ഞു കുളിച്ചു വനത്തിലൂടെ ഒരു കാല്‍നട യാത്ര.. അവിസ്മരണീയം
ട്രെക്കിംഗ് താല്പര്യം ഉള്ളവര്‍ക്ക് പറ്റിയ അവധികാല പരിപാടി ആണ്... ... നെയ്യാറിന് സര്‍ക്കാര്‍ വക ബസ്സ് സര്‍വീസ് ഇഷ്ടം പോലെ.... (എപ്പോളും രണ്ടു സര്‍വീസ് അടുപ്പിച്ചേ നടത്താറുള്ളു എന്ന് മാത്രം....). എന്ത് കാര്യത്തിലും സഹകരിക്കാന്‍ താത്പര്യം ഉള്ള വാച്ചര്‍മാര്‍.... ഓ... പറയാന്‍ മറന്നു.. ഷമീര്‍ സര് എന്നൊരു ഓഫീസര്‍ ഉണ്ട്... ഞങ്ങളുടെ അനുഭവത്തില്‍ ഒരു മാന്യനായ ഉദ്യോഗസ്ഥന്... തികച്ചും പ്രൊഫഷണല്‍ ആയി കാര്യങ്ങള്‍ നടത്തുന്ന ആള്..പൊതുവേ ഉള്ള സര്‍ക്കാര്‍ പ്രസ്ഥാനമാണ് എന്ന് തോന്നാത്ത രീതിയിലാണ് അവിടുത്തെ കാര്യങ്ങള്‍...
Wednesday, November 12, 2008
Tuesday, October 21, 2008
വീണ്ടുമൊരു ഹര്‍ത്താല്‍
ഇത്തവണ ഒരു കോടതി ബെഞ്ചിനു വേണ്ടി ആണ്..... ആരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഈ ഹര്‍ത്താല്‍? കണ്ണ് മൂടി കെട്ടപ്പെട്ട കോടതിയുടെയോ? അതോ കോടതിയെ പുല്ലു വില കല്പിക്കാത്ത പ്രാദേശിക ഭരണകൂടത്തിനെയോ?. ഭരിക്കുന്നവന് ബന്ദ് നടത്തിന്നതിന്റെ അര്‍ത്ഥം എന്താണ്?.. അതിവേഗ കോടതി അനുവദിച്ചിട്ട് അതിന് സ്ഥലവും സൌകര്യങ്ങളും ഒരുക്കാതെ സൌകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറുന്ന നമ്മള് കിട്ടാത്ത ഒന്നിന് വേണ്ടി സമയം കളയുന്നു!!!!..
ഇവനെന്തിറെ കേടാണ് എന്നല്ലേ ചിന്തിക്കുന്നത്? .. ഉച്ചക്ക് ഉണ്ണാന്‍ ചെന്നപ്പോള്‍ അവിടുത്തെ ചേച്ചി സങ്കടത്തോടെ പറയുന്നു... ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പക്ഷെ കൊടുക്കാന്‍ പാടില്ല എന്ന് പാര്ട്ടിക്കാര് പറഞ്ഞിട്ട് പോയ്... ഒരു കട പോലുമല്ല ..വഴിയില്‍ നിന്നും അകത്തേക്ക് മാറി ഉള്ള ഒരു വീട് ആണ് എന്നോര്‍ക്കണം.. പക്ഷെ പാര്‍ക്കിന്റെ നേരെ എതിര്‍വശത്തുള്ള ബാറിനു ഇതൊന്നും ബാധകമല്ല... അത് വിശാലമായി തുറന്നു വെച്ചു.. കാരണം പറയേണ്ടല്ലോ... പിന്നെ വയര്‍ എന്റെ അല്ലെ.. നേരെ കേറി വയറു നിറച്ചു... അല്ല പിന്നെ...

Saturday, October 18, 2008
സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത കുറെ നല്ല ചിത്രങ്ങള്‍
കുറെ നാള് കൂടി കുറച്ചു നല്ല സിനിമകള്‍ കണ്ടു....ഗുല്‍മോഹര്‍, തലപ്പാവ് ,തിരക്കഥ , പിന്നെ രാത്രിമഴയും .. ലെനിന് രാജേന്ദ്രന്-ന്റെ പടങ്ങള്‍ കണ്ടു വിലയിരുത്താനുള്ള ശേഷി എനിക്കില്ല... ഗുല്‍മോഹര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഓ എന്‍ വി കുറുപ്പിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതേകിച്ചും. തിരക്കഥയിലും തലപ്പാവിലും അടുത്ത താരം ആരായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാം...
മായ ബസാര്‍ കാണാനുള്ള ശേഷി എനിക്കില്ല.. മമുക്കയെ കൊണ്ടു ഡാന്‍സ് ചെയ്യിക്കുന്ന സംവിധായകനും മരിക്കുന്നതിനു മുന്‍പ് ഒരു തവണയെങ്കിലും ആസ്വാദകരുടെ കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന മമ്മുക്കയും... ഇല്ല.. ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല... ഗുലാന് കണ്ടതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല...

ഈശ്വരന് എന്ന മിഥ്യ
റിച്ചാര്‍ഡ് ദൌകിന്സ് എന്നൊരു സായിപ്പിന്റെ പുസ്തകത്തിന്റെ പേരാണിത്. മോഡേണ്‍ ബുക്ക് ഹൌസ്-ഇല് ഈ പുസ്തകം കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി...വാങ്ങി.... പുസ്തകത്തിന്റെ പുറത്തു കുറെ പ്രശംസാ വാചകങ്ങള്‍ ഒക്കെ ഉണ്ട്.. അതവരുടെ പതിവു വിപണന തന്ത്രങ്ങള്‍ മാത്രം എന്നാണ് ഞാന്‍ കരുതിയത്... ഒരു അദ്ധ്യായം വായിച്ചപ്പോള്‍ തന്നെ എനിക്ക് വളരെ മതിപ്പു തോന്നി... ഇത്ര മാത്രം അര്‍ത്ഥവത്തായി ലളിതമായി കാര്യങ്ങള്‍ പറയാന്‍ ചുരുക്കം ആള്‍ക്കാര്‍ക്കെ സാധിക്കു...
നിങ്ങള്‍ ഒരു ഈശ്വര വിശ്വാസി ആണെങ്കില്‍ ഒരു മത വിശ്വാസി ആണെങ്കില്‍ ഒരു മനുഷ്യ സ്നേഹി ആണെങ്കില്‍ തീര്‍ച്ചയായും വാങ്ങി വായിക്കുക.... വിശ്വാസങ്ങളെ മാറ്റി മാറിക്കാനല്ല കൂടുതല്‍ യുക്തിഭദ്രമായി ഉറപ്പിച്ചു നിറുത്താനാണ് . നികോസ് കസാന്തിസകിസ് -ന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ എത്ര തീഷ്ണമായിരുന്നു എന്ന് മനസിലാവുന്നത് പോലെ....

Friday, September 19, 2008
കഴക്കൂട്ടത്തെ ഭക്ഷണം
രാവിലെ കഴക്കൂട്ടത്തുനിന്നു കഴിക്കാന്‍ കൊള്ളാവുന്ന ചുര്രുക്കം ചില ഭക്ഷണ ശാലകളില്‍ ഏറ്റവും മുന്തിയത് നാഷണല്‍ ഹോട്ടല്‍ തന്നെ. ഉച്ചക്ക് ഊണിനു തൈര് കൂട്ടാന്‍ താത്പര്യം ഉണ്ടെങ്കില്‍ വീണ്ടും നാഷണല്‍ തന്നെ. അല്ലെങ്കില്‍ നേരെ കുളത്തൂര്‍ വച്ചു പിടിക്കുക... അവിടെ അശ്വതി ഹോട്ടല്‍ കൊള്ളാം. പിന്നെ ഒരു ഗുരു ദര്‍ശന അല്ലെങ്കില്‍ ഒരു പ്രഗില അതുമില്ലെങ്കില്‍ ഒരു ഇമ്പീരിയല്‍ ....തീര്‍ന്നു.. ബാക്കി ഒക്കെ ഒരു മാതിരി ഊണാണ്..... രാവിലത്തെ കാര്യം പറയുകയും വേണ്ട... ചില ഹോട്ടലില്‍ കയറിയാല്‍ അവര്‍ക്ക് എണ്ണ സൗജന്യമായി കിട്ടുന്നതാണോ എന്ന് തോന്നി പോകും...
Thursday, September 18, 2008
മധ്യ കേരളവും ചില മദ്യപാന ചിന്തകളും
മധ്യ കേരളത്തിലെ ഒരു സുഹൃത്തിന്റെ കല്യാണം. ക്ഷണിക്കാനായി കാത്തിരുന്നു പോകാന്‍. പതിവു പോലെ ആദ്യം നാടന്‍ പുണ്യഗ്രഹങ്ങള് ഒക്കെ സന്തര്ശിച്ചു വിദേശ വസ്തുക്കള്‍ നല്കുന്ന ഒരു പര്‍ണശാലയില്‍ താമസമായി.... സ്വദേശി വിദേശി ലയനം നടന്നതോടെ പല സുഹൃത്തുക്കളും ഗായകരായി. പിന്നെയും വിദേശി ഒഴുകിയതോടെ പാട്ടിന്റെ ലയവും താളവും മുറുകി.. അര്‍ഥങ്ങള്‍ മാറി തുടങ്ങി... മറ്റു അന്തോവസികള്ക്ക് പരിഭവം ആയി തുടങ്ങി.. പരിഭവങ്ങള്‍ ഭീഷണികള്‍ ആയി മാറി. ഒടുവില്‍ വാതിലില്‍ മുട്ടി വിളിച്ചു സങ്കടം ഉണര്‍ത്തിച്ചു.. ആവശ്യപ്പെട്ട വരങ്ങള്‍ നല്കി അവരെ യാത്രയാക്കി. അപ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ക്ക് ഒരു സംശയം "അഥവാ വരം തന്നില്ല എങ്കില്‍?".
പിന്നെ എല്ലാം മായ... ചോദിച്ച ആള് ഇരു കവിളുകളും തടവി നിവര്‍ത്തി സുഖമായി ഉറക്കം തുടങ്ങി.. അല്ല പിന്നെ...
പിന്നെ എല്ലാം മായ... ചോദിച്ച ആള് ഇരു കവിളുകളും തടവി നിവര്‍ത്തി സുഖമായി ഉറക്കം തുടങ്ങി.. അല്ല പിന്നെ...
Wednesday, June 4, 2008
കേരളത്തില്‍ നാളെ ഹര്‍ത്താല്‍, കഴകൂട്ടത്ത് സ്ഥിതി വഷളായി
നാളത്തെ ഹര്‍ത്താല്‍ പ്രമാണിച്ച് കഴകൂട്ടത്ത് ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇറങ്ങി . വിദേശ മദ്യ ഷാപ്പിന് മുന്പിലെ നീണ്ട നിരയാണ് പ്രശനം വഷളാക്കിയത് .. പോലീസ് ഗതാഗതം നിയത്രിച്ചത് മൂലം പല കുടിയന്മാര്ക്കും മദ്യം വാങ്ങാന്‍ വളരെ കഷ്ടപ്പെടെണ്ടി വന്നു... ഈ പാവം എനിക്ക് ഉപേക്ഷിക്കെണ്ടിയും വന്നു.. ഇനി എന്നാണാവോ ഈ നാട്ടില്‍ സോഷ്യലിസം വരുന്നതു....
Subscribe to:
Posts (Atom)