Friday, March 7, 2008

നിന്‍റെ കണ്ണുകളിലെ ദൈവം

പള്ളി പ്രസംഗകന്‍ പറയുന്ന സ്വര്‍ഗത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല
നിന്‍റെ കണ്ണുകളില്‍ മാത്രം ഞാന്‍ വിശ്വസിക്കുന്നു
അവയാണ് എന്‍റെ സ്വര്‍ഗ്ഗ വെളിച്ചം
പള്ളി പ്രസംഗകന്‍ പറയുന്ന അത്യുന്നത ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല
നിന്‍റെ ഹൃദയത്തില്‍ മാത്രം ഞാന്‍ വിശ്വസിക്കുന്നു....
എനിക്ക് വേറെ ദൈവമില്ല
--ഹെയ്ന്‍റിച്ച് ഹെയ്ന്‍

Saturday, March 1, 2008

ടാഗോര്‍ എന്ന എഴുത്തുകാരന്‍

ദാസ്തയോവ്യ്കയെ വെല്ലാന്‍, ഖാസന്തിസാകിസിനെ വെല്ലാന്‍ പറ്റിയ ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ ഇല്ല എന്നാണ് ഞാന്‍ കരുതിയത്.. പക്ഷെ.. ടാഗോറിന്റെ കഥകള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ആ അഭിപ്രായം മാറി.. ഇത്ര ലളിതമായ ഭാഷയില്‍ കഥകള്‍ എഴുതാന്‍ ടാഗോറിനെ പോലെ വരാളെ ചുരുക്കം പേര്‍ക്കെ കഴിയു...

കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വേറെ വേറെ ആയിരിക്കാം.. മറ്റു രണ്ടു പെരെടെയും പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം വ്യതസ്തമാണ്.. എങ്കിലും ടാഗോറിനെ എനിക്ക് ഇഷ്ടമായി.. ഇപ്പോള്‍ ഞാന്‍ ഗോര എന്ന പുസ്തകമാണ് വായിക്കുന്നത്... അതിന്‍റെ ആദ്യത്തെ പുറം വായിച്ചു നോക്കുക.. എത്ര ലളിതമായാണ്, എത്ര സുന്ദരമായാണ് അവതരണം..