Wednesday, May 21, 2008

കുട്ടികളല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥമതികള്‍?

കുട്ടികള്‍ നിഷ്കളങ്കരാണ് എന്ന് പറയുന്നത് സത്യം തന്നെ.. പക്ഷെ അവര്‍ സ്വാര്‍ത്ഥരല്ല എന്ന് പറയുന്നത് തെറ്റല്ലേ ?. കാലം അവരെ സംസ്കരിച്ചു എടുക്കുന്നു അല്ലെങ്കില്‍ സംസ്കാരം അവരുടെ സ്വാര്‍ത്ഥത മറച്ചു വയ്ക്കുന്നു എന്നതല്ലേ ശരി?. ഒരു കൊച്ചു കുട്ടി അവന്‍റെ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുമോ?

Monday, May 12, 2008

ക്ഷമിക്കുവാന്‍ സാധിക്കുമോ?

ക്ഷമിക്കാന്‍ കഴിയും എന്ന് പറയുന്നത് ശരിയാണൊ?. മറക്കാന്‍ സാധിക്കും എന്ന് പറയുന്നതല്ലേ കുറച്ചു കൂടെ ശരി?. പുതിയ ചിന്തകളില്‍ പുതിയ സാഹചര്യങ്ങളില്‍ പഴയ തെറ്റുകള്‍ നിസ്സാരവല്‍ക്കരിക്കപെടുകയുമാവം.

Thursday, May 8, 2008

ജാര്‍വകളുടെ ലോകം

അങ്ങനെ വീണ്ടുമൊരു അവധികാലം.ഇത്തവണ പോയത് ആന്ടമന്‍ ദ്വിപ് . മദിരാശിയില്‍ നിന്നും പോര്‍ടബ്ലൈര്‍ വരെ നീളുന്ന ആകാശയാത്ര. അവിടെ അന്ടമന്‍ രേസിടെന്‍സി എന്ന ഹോട്ടലില്‍ സുഖവാസം. ചരിത്രം ഉറങ്ങുന്ന സെല്ലുലാര്‍ ജയില്‍, ബ്രിട്ടീഷ് പ്രതാപത്തിന്റെ റോസ് ദ്വീപ്, ചോര മണക്കുന്ന വ്യ്പേര്‍ ദ്വീപ്, സുനാമിയുടെ സമ്മാനമായ ജോളി ബോയ്‌, കണ്ടു കൊതി തീരാത്ത ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്ന limestone ഗുഹ ... തിരയില്ലാതെ കാതങ്ങളോളം നീണ്ടു കിടക്കുന്ന ബീച്ചുകള്‍, തിരമാലകള്‍ അടിച്ചു കയറുന്ന കേരളത്തിലെ പോലത്തെ ബീച്ചുകള്‍, പവിഴ പുറ്റുകള്‍... അങ്ങനെ അങ്ങനെ എന്തെല്ലാം..

limestone ഗുഹയിലേക്കുള്ള യാത്രമാധ്യെ ആണ് ജാര്‍വ എന്ന ആദിവാസികളുടെ ആവാസകേന്ദ്രം. അവരുടെ ചിത്രങ്ങള്‍ എടുക്കരുത്, ഭക്ഷണം നല്‍കരുത്‌ എന്നൊക്കെ കര്‍ശന നിര്‍ദേശം ഉണ്ട്. വഴിയരികില്‍ അവരെ കണ്ടതും, ബസിലുണ്ടായിരുന്ന തെലുങ്ങാന നിവാസികള്‍ എതോ വിചിത്ര ജീവികളെ കണ്ടത് പോലെ ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു. വഴിയരികില്‍ വാഹനം കാണുമ്പോള്‍ ചിലര്‍ പ്രതീക്ഷയോടെ നോക്കി നില്‍ക്കും, ഭക്ഷണം എറിഞ്ഞു കൊടുക്കുമെന്ന പ്രതീക്ഷയില്‍. ആത്മാഭിമാനമുള്ള ഒരു ആദിവാസി ഒരു വടിയുമായി ബസിനു നേരെ പാഞ്ഞു വന്നു.ഒരു പത്തു വര്‍ഷത്തിനു ശേഷമുള്ള അവരെ ഇപ്പോള്‍ തന്നെ ഊഹിക്കാം. പാന്റ്സും ഷര്‍ട്ടും ഇട്ടു പരിഷ്കരികളായി (?) നാട്ടുകാര്‍ പുച്ഛത്തോടെ നോക്കുന്ന ഒരു കൂട്ടര്‍ (നമ്മുടെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സന്താനങ്ങളെ പോലെ സായിപ്പുമല്ല മലയാളിയുമല്ല എന്ന മട്ടില്‍ ).
അവരുടെ ആവാസമേഖലയിലൂടെ ഉള്ള ഗതാഗതം നിരോധിക്കണമെന്ന് ആവശ്യം അവിടുത്തെ പത്രത്തില്‍ കണ്ടു .. നടപ്പവുമോ ആവോ ...