Wednesday, June 4, 2008

കേരളത്തില്‍ നാളെ ഹര്‍ത്താല്‍, കഴകൂട്ടത്ത് സ്ഥിതി വഷളായി

നാളത്തെ ഹര്‍ത്താല്‍ പ്രമാണിച്ച് കഴകൂട്ടത്ത് ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇറങ്ങി . വിദേശ മദ്യ ഷാപ്പിന് മുന്‍പിലെ നീണ്ട നിരയാണ്‌ പ്രശനം വഷളാക്കിയത് .. പോലീസ് ഗതാഗതം നിയത്രിച്ചത് മൂലം പല കുടിയന്മാര്‍ക്കും മദ്യം വാങ്ങാന്‍ വളരെ കഷ്ടപ്പെടെണ്ടി വന്നു... ഈ പാവം എനിക്ക് ഉപേക്ഷിക്കെണ്ടിയും വന്നു.. ഇനി എന്നാണാവോ ഈ നാട്ടില്‍ സോഷ്യലിസം വരുന്നതു....

Monday, June 2, 2008

വെയ് രാജ വെയ്

അങ്ങനെ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്കു... വെല്ലപോഴും ഒത്തുകിട്ടുന്ന കുടുംബ കൂട്ടായ്മ ഒന്നു കൊഴിപ്പിക്കാന്‍ ഒരു കോഴിയെ തപ്പി നാട്ടിലെ കൊഴിക്കടയിലേക്ക് യാത്രയായി.. കടക്കാരന്‍ കോഴിയുടെ തുണി മാറുന്ന സമയം ഒന്നു പുറത്തിറങ്ങി.. കടയുടെ അരഭിത്തിയെ ചുറ്റിപറ്റി ഒരു ആള്‍ക്കൂട്ടം.. കൂടുതലും ഓട്ടോറിക്ഷ ഓടിക്കുന്നവര്‍.. പതിയെ ഒന്നു എത്തി നോക്കി.. ഒരു യുവാവ് ഒരു രൂപ തുട്ട് കയ്യില്‍ പിടിച്ചു തട്ടി കറക്കുന്നു.. കുറച്ചു കറങ്ങി കഴിയുമ്പോള്‍ തുട്ട് പൊത്തി പിടിക്കും... ഉടനെ പത്തു രൂപയുടെ ഗുണിതകണക്കില്‍ നോട്ടു കളത്തില്‍ വീഴുന്നു.. ആരും ഒന്നും സംസാരിക്കുന്നില്ല.. കൈ മാറ്റുന്നു.. ആരുടെയൊക്കെയോ ദീര്‍ഖനിശ്വാസങ്ങള്‍ ഉയരുന്നു... പൈസ കളത്തില്‍ നിന്നു അപ്രത്യക്ഷമാവുന്നു.. വീണ്ടും തുട്ട് കറങ്ങുന്നു... പത്തു പതിനഞ്ച് മിനിറ്റിനുള്ളില്‍ അഞ്ഞൂറു രൂപ എങ്കിലും കളത്തില്‍ വീണിട്ടുണ്ടാവണം. പിന്നെ കുറച്ചു നേരത്തേക്ക് കക്ഷി അപ്രത്യക്ഷനായി .. ആള്‍ക്കുട്ടം പിരിഞ്ഞു... പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു പഴയ സ്ഥാനത്ത് ഇരുന്നു.. പുതിയ ആളുകള്‍ വരുന്നു.. കളി തുടരുന്നു...

അപ്പോഴേക്കും കോഴി തയ്യാറായി കഴിഞ്ഞു ... കളി പഠിക്കാന്‍ പറ്റാത്ത നിരാശയിലും.. കാശു പോകാത്തത്തിന്‍റെ സന്തോഷത്തിലും മുഴുകി ഞാന്‍ മടങ്ങി..